Kadhayile Rajakumariyum

യാ ദേവി സർവ്വഭൂദേഷു
പ്രേമരൂപേണ സംസ്ഥിതാ
നമസ്തസ്യേ
നമസ്തസ്യേ
നമസ്തസ്യേ
നമോ നമഃ
കഥയിലെ രാജകുമാരിയും ഗോപകുമാരനും
ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായി
അവരിരുപേരും തപം ചെയ്തു
ഈ അമ്പലകൽപ്പടവിൽ
കഥയിലെ രാജകുമാരിയും ഗോപകുമാരനും
ഒന്നാവാൻ
ഓഹോഹോ...
ശ്രീലകം വാഴുന്ന ദേവി
പ്രാണമന്ത്രമുണർത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകൾക്കാശ്വാസമേകി
ഒഴുകുന്നു ദീപങ്ങൾ
തൊഴുകൈ നാളങ്ങൾ
അതുകണ്ട് കൈനീട്ടി
തിരുവരമേകാനായി
അനുരാഗരാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
കഥയിലെ രാജകുമാരിയും ഗോപകുമാരനും
ഒന്നാവാൻ
പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ
ഓഹോഹോ
ആവണിത്താലങ്ങളേന്തി
രാഗതാളം തുടിക്കുന്ന രാവിൽ
രാജകുമാരിക്കും ഗോപകുമാരനും
മാംഗല്യമായി
പന്തലിട്ട് പൊൻമേഘം
കണ്ണെഴുതി കാർമേഘം
പൊട്ടുതൊട്ട് പൂത്താരം
മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാർത്തിയ കല്യാണമായി
കഥയിലെ രാജകുമാരിയും ഗോപകുമാരനും
ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായി
അവരിരുപേരും തപം ചെയ്തു
ഈ അമ്പലകൽപ്പടവിൽ
കഥയിലെ രാജകുമാരിയും ഗോപകുമാരനും
ഒന്നായി
വരമായി പൊന്നോളങ്ങളിൽ ആയിരമായിരം ദീപങ്ങൾ
ഓഹോഹോ...
ഓഹോഹോ...



Credits
Writer(s): Kaithapram, Berny Ignatius
Lyrics powered by www.musixmatch.com

Link