Thumbi Vaa

ലാ ലാ ലാ ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ ലാ ലാ
തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം
ആകാശ പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം

തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ലാ ലാ ലാ ആ ലാ ലാ
ആ ആ ലാ ലാ ആ ആ ലാ ലാ
മന്ത്രത്താൽ പായുന്ന കുതിരയെ
മാണിക്യ കയ്യാൽ തൊടാം
മന്ത്രത്താൽ പായുന്ന കുതിരയെ
മാണിക്യ കയ്യാൽ തൊടാം
ഗന്ധർവ്വൻ പാടുന്ന മതിലകം
മന്ദാരം പൂവിട്ട തണലിൽ
ഗന്ധർവ്വൻ പാടുന്ന മതിലകം
മന്ദാരം പൂവിട്ട തണലിൽ
ഊഞ്ഞാലേ പാടാമോ?
ഊഞ്ഞാലേ പാടാമോ?
മാനത്തേ മാമന്റെ തളികയിൽ
മാമുണ്ണാൻ പോകാമോ നമുക്കിനി

തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം
തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം

പണ്ടത്തേ പാട്ടിന്റെ വരികള്
ചുണ്ടത്ത് തേൻതുള്ളിയായ്
പണ്ടത്തേ പാട്ടിന്റെ വരികള്
ചുണ്ടത്ത് തേൻതുള്ളിയായ്
കൽക്കണ്ട കുന്നിന്റെ മുകളില്
കാക്കാതീ മേയുന്ന തണലിൽ
കൽക്കണ്ട കുന്നിന്റെ മുകളില്
കാക്കാതീ മേയുന്ന തണലിൽ
ഊഞ്ഞാലേ പാടിപ്പോ
ഊഞ്ഞാലേ പാടിപ്പോ
ആ കയ്യിൽ ഈ കയ്യിലൊരുപിടി
കൈക്കാത്ത നെല്ലിക്കായ് മണിതരൂ
തുമ്പിവാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശ പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം
ലാ ലാ ലല ലല ലലലാ ല്ലാ ല ല ലലല്ല ല ല ല ല ലാ ല്ലാലാ ലാ ലാ ലലല ലാ ല ല ലല ലല ലാല്ലാ ല ല ല ല ലല ലലലാ



Credits
Writer(s): O. N.v. Kurup, Ilaiyaraaja
Lyrics powered by www.musixmatch.com

Link