Chandanathil

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ ഓ ഓ ഓഓ
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങൾ
ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ ഓ ഓ ഓഓ
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോല കപോലം
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്ഗ്ഗവാസന്തമോ ഓ ഓ ഓഓ
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ ഓ ഓ ഓഓ
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം



Credits
Writer(s): V Dakshinamurthy
Lyrics powered by www.musixmatch.com

Link