Souparnikamrutha - Female Vocals

സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ മൂകാംബികേ
സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

കരിമഷിപടരുമീ കൽ വിളക്കിൽ
കനകാംഗുരമായ് വിരിയേണേം
നീ അന്തർനാളമായ് തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി

കൈവല്യദായികേ സർവ്വാർത്ഥസാധികേ
അമ്മേ ... സുരവന്ദിതേ

സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

സ്വരദളം പൊഴിയുമീ മൺ വീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം

ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാ മൗന ഗേഹമായി
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാ മൗന ഗേഹമായി

നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ ... ഭുവനേശ്വരീ

സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാതീർത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ



Credits
Writer(s): Raveendran A, Kumar Jaya
Lyrics powered by www.musixmatch.com

Link