Souparnikamrutha

സൗപര്ണ്ണികാമൃത വീചികള് പാടും
നിൻ്റെ സഹസ്രനാമങ്ങള്
ജഗദംബികേ മൂകാംബികേ

സൗപര്ണ്ണികാമൃത വീചികള് പാടും
നിൻ്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിൻ്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷിപടരുമീ കല്വിളക്കില്
കനകാംഗുരമായ് വിരിയേണേം, നീ അന്തര്നാളമായ് തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില് കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളില് കാലിടറി
കൈവല്യദായികേ സര്വ്വാര്ത്ഥസാധികേ
അമ്മേ... സുരവന്ദിതേ

സൗപര്ണ്ണികാമൃത വീചികള് പാടും
നിൻ്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിൻ്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ

സ്വരദളം പൊഴിയുമീ മണ്വീണയില്
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില് നിറയേണം

ഗാനങ്ങള് ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൗന ഗേഹമായി
ഗാനങ്ങള് ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൗന ഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ... ഭുവനേശ്വരീ

സൗപര്ണ്ണികാമൃത വീചികള് പാടും
നിൻ്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിൻ്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ, ജഗദംബികേ മൂകാംബികേ



Credits
Writer(s): Raveendran A, Kumar Jaya
Lyrics powered by www.musixmatch.com

Link