Sararandhal

ശരറാന്തൽ തിരിതാണു
മുകിലിൻകുടിലിൽ.
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.
ശരറാന്തൽ തിരിതാണു
മുകിലിൻകുടിലിൽ.
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.

മകരമാസക്കുളിരിൽ അവളുടെ
നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം
ഉണർന്നിരിക്കുന്നൂ...
മകരമാസക്കുളിരിൽ അവളുടെ
നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം
ഉണർന്നിരിക്കുന്നൂ...

വരികില്ലേ നീ...

അലയുടെ കൈകൾ കരുതും
തരിവളയണിയാൻ വരുകില്ലേ
അലയുടെ കൈകൾ കരുതും
തരിവളയണിയാൻ വരുകില്ലേ

ശരറാന്തൽ തിരിതാണു
മുകിലിൻകുടിലിൽ.
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.

അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ...
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ.
അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ...
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ.

കേൾക്കില്ലേ നീ...

കരയുടെ നെഞ്ചിൽ പടരും
തിരയുടെ ഗാനം കേൾക്കില്ലേ
കരയുടെ നെഞ്ചിൽ പടരും
തിരയുടെ ഗാനം കേൾക്കില്ലേ

ശരറാന്തൽ തിരിതാണു
മുകിലിൻകുടിലിൽ.
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ.

ഉം. ഉം... ഉം... ഉം... ഉം.
ഉം... ഉം... ഉം. ഉം... ഉം.



Credits
Writer(s): Poovachal Khadar, K V Mahadevan
Lyrics powered by www.musixmatch.com

Link