Nee Madhupakaroo - From "Moodal Manju"

ആ ആ ആ

നീ മധുപകരു മലർചൊരിയു അനുരാഗ പൗർണമിയേ
നീ മധുപകരു മലർചൊരിയു അനുരാഗ പൗർണമിയേ
നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ
നീ മധുപകരു മലർചൊരിയു അനുരാഗ പൗർണമിയേ

മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ
ഈ പ്രേമ സല്ലാപം
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ
ഈ പ്രേമ സല്ലാപം
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ
തൻ രാഗ സംഗീതം
ഇരു കരളുകളിൽ വിരുന്നു വന്നു
മായാത്ത മധുമാസം
നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ
നീ മധുപകരു മലർചൊരിയു അനുരാഗ പൗർണമിയേ

മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു
ആകാശ മണിയറയിൽ
മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു
ആകാശ മണിയറയിൽ
മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു
ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു
നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ
നീ മധുപകരു മലർചൊരിയു അനുരാഗ പൗർണമിയേ



Credits
Writer(s): Usha Khanna, P. Bhaskaran
Lyrics powered by www.musixmatch.com

Link