Maadapraave Va - From "Madanolsavam"

മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി
വരവേൽക്കയായ് നീ വാ
മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി
വരവേൽക്കയായ് നീ വാ
മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ

മാരിയിൽ വേനലിൽ കൂടെ വരാമോ
മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ
മാരിയിൽ വേനലിൽ കൂടെ വരാമോ
മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ
മരിക്കും വരെ കൂട്ടിരിക്കാമോ

മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ
ഈ സുഗന്ധയാമം ഈ മണ്ണും ഈ വിണ്ണും
വരവേൽക്കയാണല്ലോ
മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ

ഈ വയൽ പൂക്കൾ പോൽ നാം പൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടി വരാമോ
ഈ വയൽ പൂക്കൾ പോൽ നാം പൊഴിഞ്ഞാലും
ഈ വഴിയിലാകെ നീ കൂടെ വരാമോ പാടി വരാമോ
മരിക്കും വരെയെന്നിണപ്രാവേ

മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി
വരവേൽക്കയായ് നീ വാ
മാടപ്രാവേ വാ, ഒരു കൂടുകൂട്ടാൻ വാ



Credits
Writer(s): O. N.v. Kurup, Salil Choudhury
Lyrics powered by www.musixmatch.com

Link