Roller Coster

തനിയെ മിഴികൾ തുളുമ്പിയോ
വെറുതെ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം മഴമായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നുവാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം.
അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ തിരികെ വരും
ഇരവാകവേ പകലാകവേ കവിളത്തു നിൻ്റെയീ ചിരി കാത്തിടാൻ
ഇതുവഴി ഞാൻ തുണയായ് വരാം
ഇനിയെന്നുമേ കുട നീർത്തിടാം
തണലേകിടാം ഒരുനല്ലനേരം വരവേറ്റിടാം.
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം
നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നുവാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം.



Credits
Writer(s): Na Muthukumar, Dharan Kumar
Lyrics powered by www.musixmatch.com

Link