Nokki Nokki (From "Jomonte Suviseshangal")

നോക്കി നോക്കി. നോക്കി നിന്നു.
കാത്തു കാത്തു... കാത്തു നിന്നു...
മന്ദാരപ്പൂ. വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

നോക്കി നോക്കി. നോക്കി നിന്നു.
കാത്തു കാത്തു... കാത്തു നിന്നു...
മന്ദാരപ്പൂ. വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

തെക്കന്നം കാറ്റിനുമറിയില്ല...
ഉത്രാടത്തുമ്പിക്കും അറിയില്ല...
ചങ്ങാലിപ്രാവിനുമറിയില്ല... ആർക്കുമറിയില്ല
നോക്കി നോക്കി നോക്കി നിന്നു.
കാത്തു കാത്തു കാത്തു. നിന്നു...
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്...

ആ.ആ .ആ ...

രാവുറങ്ങണനേരത്തോ. പകൽത്തേരിറങ്ങണ നേരത്തോ
കാട്ടിറുക്കു കമ്മലിട്ടു നാട്ടുപാതയോരത്ത് .
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ...
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ...
പൂത്തതെപ്പോഴോ. ഇതൾ നീർത്തതെപ്പോഴോ.
പൂത്തതെപ്പോഴോ. ഇതൾ നീർത്തതെപ്പോഴോ.
ആലിലയും പാഴ് മുളയും മിണ്ടാത്ത നേരത്ത്.
ചിങ്കാര പൂമുട്ട് എൻനെഞ്ചിൽ വിരിഞ്ഞു.പൂത്തുനിറഞ്ഞു
നോക്കി നോക്കി നോക്കി നിന്നു.
കാത്തു കാത്തു കാത്തു നിന്നു...
പൂമലയുടെ താഴത്തോ.മഴപ്പൂവു ചിന്നണ പാടത്തോ
ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ...
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.
പൂത്തതെങ്ങാണോ. ഇതൾ നീർത്തതെങ്ങാണോ
പൂത്തതെങ്ങാണോ. ഇതൾ നീർത്തതെങ്ങാണോ
ആണ്മയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
പുന്നാരപ്പൂമൊട്ടെൻ നേർക്ക് വിരിഞ്ഞു പൂത്തുമറിഞ്ഞു
നോക്കി നോക്കി. നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്...
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്.
തെക്കന്നം കാറ്റിനുമറിയില്ല...
ഉത്രാടത്തുമ്പിക്കും അറിയില്ല...
ചങ്ങാലിപ്രാവിനുമറിയില്ല.ആർക്കുമറിയില്ല



Credits
Writer(s): Vidyasagar, Rafeeq Ahammed
Lyrics powered by www.musixmatch.com

Link