Mazhanila (From "Vikramadithyan")

മഴനിലാ കുളിരുമായി വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ കാറ്റെൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും
മഴനിലാ കുളിരുമായി .

മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ .
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ.
മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം

മഴനിലാ കുളിരുമായി വേനൽ തൂവൽ വീശും

ചിറകില്ലാതെ നമ്മൾ നീലാകാശം
പൂകും ചില നിമിഷം .
ചില്ല് കണ്ണാടി നോക്കുമെങ്കിൽ
നിന്നെ കാണും ചില നിമിഷം .
ശംഖിലെ കടൽ പോലെ നെഞ്ചിലേ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം

മഴനിലാ കുളിരുമായി വേനൽ തൂവൽ വീശും
മൊഴിയിലും മധുരമായി മൗനം കഥ പറയും
പൂങ്കാറ്റീ വഴീയേ വരാതെ കാറ്റെൻ കുളിരറിയും
ഏതോ സുഖമീ നെഞ്ചിൽ നിറയും.



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link