Maavilakudil (From "Ramante Edanthottam")

ലാ ലല്ല ലാ... ലാ ലല്ല ലാ...
ലാ ലല്ല ലാ... ല ല ല
മാവിലകുടിൽ പൈങ്കിളി
കോകില കിളി പാടടി
വീണ്ടു കിട്ടിയ പൂങ്കുഴൽ
മഴക്കാർ നിരക്കിളി ഊതടി

മാവിലകുടിൽ പൈങ്കിളി കിളി
കോകില കിളി പാടടി
വീണ്ടു കിട്ടിയ പൂങ്കുഴൽ
മഴക്കാർ നിരക്കിളി ഊതടി

താഴ്വരയിൽ കുഞ്ഞു തെന്നൽ
താളമിടും നേരത്തു
ഏഴ് സ്വരം തൊട്ടെടുത്
നെഞ്ചകത്തെ കൊമ്പത്തു

അറിയുമോ കരിമുകിൽ മലയുടെ മാറിൽ
പനി മഴയായ് പെയ്ത പാട്ട്
അറിയുമോ കരിമുകിൽ മലയുടെ മാറിൽ
പനി മഴയായ് പെയ്ത പാട്ട്

മഞ്ഞു മാല കോർത്തു
ഋതു സുന്ദരിയുടെ പ്രിയനൊരിടയൻ
ആദ്യ രാഗമോതുന്നൊരു പാട്ടുമേകുവോ
താഴ്വരയിൽ കുഞ്ഞു തെന്നൽ
താളമിടും നേരത്തു
ഏഴ് സ്വരം തൊട്ടെടുത്തു
നെഞ്ചകത്തെ കൊമ്പത്തു

കിലു കിലും കള കളം
അരുവികൾ വീണ്ടും
കൊലുസുകൾ ചാർത്തുന്ന പാട്ട്
കിലു കിലും കള കളം
അരുവികൾ വീണ്ടും
കൊലുസുകൾ ചാർത്തുന്ന പാട്ട്

ഓർമയാറ്റിലൂടെ കടലാസു തോണിയൊഴുകി ഒഴുകി
ബാല്യതീരമെത്തുന്നൊരു പാട്ടുമേകുവോ
ലാ ലല്ല ലാ ലാ ല ല
ഏഴ് സ്വരം തൊട്ടെടുത്
നെഞ്ചകത്തെ കൊമ്പത്തു

മാവിലകുടിൽ പൈങ്കിളി
കോകില കിളി പാടടി
വീണ്ടു കിട്ടിയ പൂങ്കുഴൽ
മഴക്കാർ നിരക്കിളി ഊതടി

താഴ്വരയിൽ കുഞ്ഞു തെന്നൽ
താളമിടും നേരത്തു.
ഏഴ് സ്വരം തൊട്ടെടുത്
നെഞ്ചകത്തെ കൊമ്പത്തു

ലാ ലല്ല ലാ... ലാ ലല്ല ലാ...
ലാ ലല്ല ലാ... ല ല ല



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link