Mathalathen Malaralle

മാതളത്തേൻ അലരല്ലേ
മുല്ല മലരല്ലേ
മെല്ലെ മെല്ലെ വാടി വീഴല്ലേ
മാൻ മിഴികൾ നിറയല്ലേ
വാക്കു തളരല്ലേ
മോഹ മുള്ളു കൊണ്ട് നീറല്ലേ
മാതളത്തേൻ അലരല്ലേ
മുല്ല മലരല്ലേ
മെല്ലെ മെല്ലെ വാടി വീഴല്ലേ

വാനവിൽ ചില്ലയിൽ
പൊൻകിനാ ചോലയിൽ
ഹോ പീലി നീർത്തുന്നു വീണ്ടും
സ്നേഹവാസന്ത രാവിൽ
താരിളം പൂക്കളായി
വേണ്ടുവോളം ചിരിക്കാൻ
ഉള്ളിനുള്ളം നിറയ്ക്കാൻ
മാതളത്തേൻ അലരല്ലേ
മുല്ല മലരല്ലേ
മെല്ലെ മെല്ലെ വാടി വീഴല്ലേ

താരമായി പൂത്തിടാം

തൂവലായി പാറിടാം
ഹേ മാമരങ്ങൾക്ക് മീതേ
വാർമയൂഖങ്ങളാകാം
കാലമാം പാതയിൽ
കൂട്ടു കൂടാനൊരുങ്ങാം
കൂടു തേടാൻ തുടങ്ങാം

മാതളത്തേൻ അലരല്ലേ
മുല്ല മലരല്ലേ
മെല്ലെ മെല്ലെ വാടി വീഴല്ലേ
മാൻ മിഴികൾ നിറയല്ലേ
വാക്കു തളരല്ലേ
മോഹ മുള്ളു കൊണ്ട് നീറല്ലേ



Credits
Writer(s): M. Jayachandran, Vinayak Sasikumar
Lyrics powered by www.musixmatch.com

Link