Kavalam Painkili

ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ
അതു കേട്ടരികെ ഇണ പെൺകിളി വന്നതും കണ്ടോ
മഴയും വെയിലും മഴവില്ലെഴുതും പറയാ
മൊഴികൾ കഥകൾ പൊഴിയും
ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ
അതു കേട്ടരികെ ഇണ പെൺകിളി വന്നതും കണ്ടോ
അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെണ്ടോ
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ

വണ്ണാത്തിപ്പൂള്ളും പുല്ലാഞ്ഞി പ്രാവും
കനവിൻ ചെരുവിൽ വന്നു പോയി
ഒളിയും കഥകൾ തെളിഞ്ഞു പോയി
ചിരിമരത്തണലുകളിൽ
കുറുകി കുറുകി കുറു കുറെ കുറുകി
ചിറകുരുമ്മുകയായി
ചിതറും മഴയിലൊരു മറക്കുടയായി
തൂവനം ഉള്ളിൽ പൂക്കുന്നുവോ
തേന്മലർ എന്നിൽ തൂകുന്നുവോ
അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെണ്ടോ
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ

പൊന്നോണപ്പൂവും തൈമാസ കാറ്റും
കതിരും തളിരും വന്നു പോയ്
രാവും പകലും മറന്നു പോയ്
ഒരു വരി തിരയുകയായ്
അതിലെ ഇതിലെ പല പല വഴി
ഇരു മിഴി നിറയേ
പതിയെ പതിയെ കവിതകൾ വിരിയേ
കാർമുകിൽ എങ്ങോ മായുന്നുവോ
സ്നേഹ നിലാവോ പെയ്യുന്നുവോ
ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ
അതു കേട്ടരികെ ഇണ പെൺകിളി വന്നതും കണ്ടോ
അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെണ്ടോ
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ



Credits
Writer(s): B.k. Harinarayanan, M. Jayachandran
Lyrics powered by www.musixmatch.com

Link