Malini Nadhiyil

മാലിനി നദിയില് കണ്ണാടി നോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ
മാലിനി നദിയില് കണ്ണാടി നോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ

നിന് മലര്മിഴികളില് അഞ്ജനമെഴുതിയ
നിൻ്റെ ശകുന്തള ഞാന്
നിന് മലര്മിഴികളില് അഞ്ജനമെഴുതിയ
നിൻ്റെ ശകുന്തള ഞാന്

നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന് നിത്യകാമുകനല്ലോ
നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന് നിത്യകാമുകനല്ലോ

മാലിനി നദിയില് കണ്ണാടി നോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ

കരിമ്പിൻ്റെ വില്ലുമായ് കൈതപ്പൂവമ്പുമായ്
കണ്ണ്വാശ്രമത്തില് വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല് തളിരിലത്താളില് നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന് ചൊടിയിതളിലെ കുങ്കുമമണിയണം
എൻ്റെ കവിൾത്തടമാകെ
നിന് കരവല്ലികള് പുല്കിപ്പടരണം
എൻ്റെ മേനിയിലാകെ... എൻ്റെ മേനിയിലാകെ

മാലിനി നദിയില് കണ്ണാടി നോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ



Credits
Writer(s): G Devarajan, Varma Vayalar Rama
Lyrics powered by www.musixmatch.com

Link