Swarnathamara

ഓ ...കന്യകേ ...
സ്വർണ്ണത്താമരയിതളിലുറങ്ങും
കണ്വതപോവന കന്യകേ
ആരുടെ അനുരാഗമല്ലിക നീ
ആരുടെ സ്വയംവരകന്യക നീ
സ്വർണ്ണത്താമരയിതളിലുറങ്ങും

കണ്വതപോവന കന്യകേ
ആരുടെ അനുരാഗമല്ലിക നീ
ആരുടെ സ്വയംവരകന്യക നീ

ചൂടാത്ത നവരത്നമണി പോലെ
ചുംബനമറിയാത്ത പൂ പോലെ
ചൂടാത്ത നവരത്നമണി പോലെ

ചുംബനമറിയാത്ത പൂ പോലെ
നുള്ളാത്ത തളിർ പോലെ
മീട്ടാത്ത ശ്രുതി പോലെ
നുകരാത്ത മധു പോലെ - നിന്നു നീ
നുകരാത്ത മധു പോലെ
സ്വർണ്ണത്താമരയിതളിലുറങ്ങും
കണ്വതപോവന കന്യകേ
ആരുടെ അനുരാഗമല്ലിക നീ
ആരുടെ സ്വയംവരകന്യക നീ

കാലിൽ ദർഭമുന കൊണ്ടിട്ടോ
മാറിൽ പുഷ്പശരം കൊണ്ടിട്ടോ
കാലിൽ ദർഭമുന കൊണ്ടിട്ടോ
മാറിൽ പുഷ്പശരം കൊണ്ടിട്ടോ
അല്ലിപ്പൂന്തണലിൽ നാണിച്ചു നിന്നു നീ
അരയന്നപ്പിട പോലെ - നിന്നു നീ
അരയന്നപ്പിട പോലെ
സ്വർണ്ണത്താമരയിതളിലുറങ്ങും
കണ്വതപോവന കന്യകേ
ആരുടെ അനുരാഗമല്ലിക നീ
ആരുടെ സ്വയംവരകന്യക നീ
സ്വർണ്ണത്താമരയിതളിലുറങ്ങും
കണ്വതപോവന കന്യകേ
ആരുടെ അനുരാഗമല്ലിക നീ
ആരുടെ സ്വയംവരകന്യക നീ



Credits
Writer(s): G Devarajan, Varma Vayalar Rama
Lyrics powered by www.musixmatch.com

Link