Chuvadukal

ചുവടുകളുറച്ചേ എതിരിടാനുറച്ചേ
വരികയാണിടിത്തീ കണക്കേ കളത്തിൽ
മതിലുകൾ തകർക്കാൻ കൊടുമുടിയുടക്കാൻ
തിരയുടെ കരുത്തായ് ഉയിർത്തേ കുതിച്ചേ
കാണാം കാണാം വഴിയേ പോർക്കലികൾ
ആരാണ് ആരാണെതിരേ
പോരിനണയാൻ തനിയെ
വായോ വായോ വായോ, ചൂടറിയാൻ...

കാരിരുമ്പിനാൽ കിനാവിനുലയിലൊരായുധം
ഇതാ പണിഞ്ഞു നാം
ക്രോധമാണതിൻ വികാരമറിയണമേവരും
അതിൻ പോർവിളി
തീർത്തിടും കടങ്ങൾ നാം, ആ...
ഉടൽ കടൽത്തിരാ...
ആർത്തുവരാ... ആ...

ബാക്കി വെയ്ക്കുവാൻ വിടാതെ
കരുതിയതൊക്കെയും തരാൻ വരുന്നിതാ
കൂട്ടു ചേരുമീ ശരീര മനസ്സുകൾ
ഒന്നുപോൽ നിരന്നു നിന്നിടാം
നേർക്കുനേർ ഇടഞ്ഞിതാ, ആ...
ഉടൽ തകർത്തിടാം പാഞ്ഞു വരാം

ചുവടുകളുറച്ചേ എതിരിടാനുറച്ചേ
വരികയാണിടിത്തീ കണക്കേ കളത്തിൽ
കാണാം കാണാം വഴിയേ, പോർക്കലികൾ
ആരാണ് ആരാണെതിരെ പോരിനണയാൻ തനിയെ
വായോ വായോ വായോ
ചൂടറിയാൻ...



Credits
Writer(s): Bijibal, Rafeeque Ahammed
Lyrics powered by www.musixmatch.com

Link