Kettu Marannoru

കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ കരിമീൻ കറിയോ
ജീരകശാല ചോറ് വിളമ്പാം വാ

സ്നേഹിച്ചാൽ ഈ ലോകം മിട്ടായിത്തെരുവിലെ ഹൽവ പോൽ
പൊന്നാര പൊൻ പായിൽ നിറയും
ഹലിഖയിൽ അലീസ പോൽ
പെരുന്നാൾ പിറ തന്മജ പോലെ

കരളിൽ കിനിയും ഗസ്സൽ പോലെ
മാനാഞ്ചിറയിൽ വീശും കാറ്റിൻ ശ്രുതിയിൽ
ഖൽബിൻ രാഗം ഇനിയും
തുടരും ജീവിത ചലന ഗതി

കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ കരിമീൻ കറിയോ
ജീരകശാല ചോറ് വിളമ്പാം വാ

ഒന്നിച്ചാലീ ലോകം കല്ലായിക്കടവിലെ ചങ്ങാടം പോൽ
ഭിന്നിച്ചാലോ നമ്മൾ തകരും തിരകളിൽ അനാഥരായ്
കനവിൻ ഇഴയാൽ തുന്നി ചേർക്കും, പലതായി പിരിയുന്നവയെല്ലാം
ബാബുരാജിൻ വിരലാൽ ദൈവം തഴുകും
ഹാർമോണിയം നീ പാടു, ഒഴുകും ജീവിത പ്രണയനദി

കേട്ടുമറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ കരിമീൻ കറിയോ
ആ, ജീരകശാല ചോറ് വിളമ്പാം വാ



Credits
Writer(s): Rafeeque Ahammed, Bijibal
Lyrics powered by www.musixmatch.com

Link