Aarorum

ആരോരും വരാനില്ല എന്നാലും
രാവോരം നിലാവില്ല എന്നാലും
ആരോരും വരാനില്ല എന്നാലും
രാവോരം നിലാവില്ല എന്നാലും
ഒരിതൾ നീ നീർത്തി നിന്നു
ആരെയോ നീ കാത്തുവോ
ഓർമ്മകൾ തൻ മഞ്ഞിൽ മുങ്ങും
പേരറിയാ പൂവു പോൽ
അരികിലായ് പുലർവേള വന്നുവോ
കവിളിലെ മിഴിനീരു കണ്ടുവോ
തഴുകിടാതെയാ വഴിയിലൂടവേ
അകലെയായ് ദൂരെ പോയോ
അകലെയായ് ദൂരെ പോയോ

നിൻ നിനവിലോ നിൻ കനവിലോ
മധുശലഭമായ് വന്നീലല്ലോ
മിഴി പൂട്ടാതെ നീ ഓരോരോ രാവിലും
ആരോരും കാണാതെ ഇരുളായങ്ങൾ നീന്തിയോ
നീളും നിഴൽ വീണിഴയും
കദനം പെയ്യും താഴ്വര
മെഴുകിൻ നാളം പോലെ മായും
മോഹങ്ങളിൽ മങ്ങി മങ്ങി
ഇതളുകൾ അടരുന്നു പിന്നെയും
അലസമായ് അലയുന്നു തെന്നലും
തിരികെ വന്നിടാ നിമിഷമങ്ങനെ
കൊഴിയവെ കാണാതെ പോയോ
കൊഴിയവെ കാണാതെ പോയോ



Credits
Writer(s): Rafeeq Ahammed, Raghu Dixit
Lyrics powered by www.musixmatch.com

Link