Karineela Kannulla Pennu

മെയ്കനിന്ദ പീലിയുമായിൽ
മേൽതൊന്നും മേനിയും
തെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യും
എന്നന്നേക്കും വാഴ്കവേ
തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ
പരീക്ഷയെല്ലാം ഭൂമിമേൽ തെയ് തെയ് തെയ് തെയ്
കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
മെയ്കനിന്ദ പീലിയുമായിൽ
മേൽതൊന്നും മേനിയും

നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ
മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ
തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ
ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ
മഞ്ഞുകണമായ് എന്റെ ഹൃദയം
നിന്നിലലിയാൻ ഒന്നു പൊഴിയാം
നീർപൊയ്കയാം മിഴിയാഴങ്ങളിൽ
പരൽ മീനുപോലെ ഞാൻ
കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം
കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ
അമ്പ് നെയ്തതെന്താണ്



Credits
Writer(s): Ranjin Raj
Lyrics powered by www.musixmatch.com

Link