Puthiyoru Pathayil

പുതിയൊരു പാതയില്
വിരലുകള് കോര്ത്തു നിന്
അരികെ നടന്നിടാന്
കാലമായി

മൊഴിയുടെ തന്തിയില്
പകല് മീട്ടിയ വേളയില്
കുളിരല തേടുവാന്
മോഹമായി

അനുരാഗം തണുവാകെ
മഞ്ഞായി വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ

കനവിലെ ചില്ലയില്
ഈറില തുന്നുമീ
പുതു ഋതുവായി നാം
മാറവെ

മലയുടെ മാറിലായി
പൂചൂടിയ തെന്നലും
നമ്മുടെ ഈണമായി
ചേരവേ

അനുരാഗം തണുവാകെ
മഞ്ഞായി വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ



Credits
Writer(s): Sushin Shyam
Lyrics powered by www.musixmatch.com

Link