Panjara Kanavulla

ഓ...
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ...
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ...
ഹാ... വന്തേരോ...

ഓ, പഞ്ചാര കനവുള്ള പെണ്ണേ
നിന്നെ എനിക്കിഷ്ടമാണേ
പഞ്ചാര കനവുള്ള പെണ്ണേ
നിന്നെ എനിക്കിഷ്ടമാണേ

തീനാളക്കണ്ണിൽ മഷിയെഴുതും നേരം
ഏറെ എനിക്കിഷ്ടമാണേ
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ
പഞ്ചാര കനവുള്ള പെണ്ണേ
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ
ഹാ... വന്തേരോ...

ഓ, ഇന്നോളം കാണാത്ത പൂവു നിൻ ചുണ്ടത്ത്
കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു
ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്ത്
ഇന്നേതോ മോഹത്തിൻ പൂവിരിഞ്ഞു

കൂട്ടുകാരീ... പാട്ടുകാരീ...
കാതോരം കിന്നാരം കമ്മലിട്ടു
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ
പഞ്ചാര കനവുള്ള പെണ്ണേ...

ആ, ആടാനും പാടാനും കൂടെ നീ വന്നപ്പോൾ
ആദ്യത്തെ രാഗത്തിൽ ഞാൻ അലിഞ്ഞു
ആരോരും കാണാതെ ഞാൻ ഒന്നു തൊട്ടപ്പോൾ
മിണ്ടാതെ മിണ്ടാതെ നീ ഇരുന്നു
ആരറിഞ്ഞൂ, കഥ ആരറിഞ്ഞൂ
ആരോടും ചൊല്ലാതെ ഞാൻ ഇരുന്നു

പഞ്ചാര കനവുള്ള പെണ്ണേ
നിന്നെ എനിക്കിഷ്ടമാണേ
തീനാളക്കണ്ണിൽ മഷിയെഴുതും നേരം
ഏറെ എനിക്കിഷ്ടമാണേ
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ

പഞ്ചാര കനവുള്ള പെണ്ണേ
ഓ, കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ
ഹാ... വന്തേരോ...



Credits
Writer(s): Abdul Wahab Sayyed Hesham, Nishad Ahammed
Lyrics powered by www.musixmatch.com

Link