Puzhayorazhakulla

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്

മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ് ഭ്രാന്തത്തിപെണ്ണ്

അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു സെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കികൊണ്ടാഴിയിലേക്കവൾ പാഞ്ഞൂ
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞൂ
മിണ്ടാതെ പാഞ്ഞൂ
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
ഓ ഓ ഓ ഓ ഓ ഓ ഓ



Credits
Writer(s): O.n.v. Kurup, K. Ravindran
Lyrics powered by www.musixmatch.com

Link