Kadalinakkare Ponore - From "Chemmeen"

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ് വരുമ്പോഴെന്തു കൊണ്ടുവരും കൈ നിറയെ
പോയ് വരുമ്പോഴെന്തു കൊണ്ടു വരും?
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ?

ഓഹോ ഓ ഒഹോ ഓ ഒഹോ ഓ

ഓ ഓ
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
ചന്ദനത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
വെണ്ണിലാപ്പൊയ്കയിലെ വാവുംനാളിലെ
പൊൻ പൂമീനിനെ കൊണ്ടത്തരാമോ?
നാടോടിക്കഥയിലെ നക്ഷത്രക്കടലിലെ
നാഗനർത്തകിമാരണിയും
നാണത്തിൻ മുത്തു തരാമോ?

ഓഹോ ഓ ഒഹോ ഓ ഒഹോ ഓ

ഓ ഓ
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
പുഷ്പകത്തോണിയേറിപ്പോണോരേ നിങ്ങൾ
പോയ് പോയ് പോയ് വരുമ്പോൾ
മാനസപ്പൊയ്കയിലെ മായാ ദ്വീപിലെ
മാടപ്രാവിനെ കൊണ്ടത്തരാമോ?
പാതിരാപ്പന്തലിൽ പഞ്ചമിത്തളികയിൽ
ദേവ കന്യകമാരുടെ ഓമൽപ്പൂത്താലി തരാമോ?

ഓഹോ ഓ ഒഹോ ഓ ഒഹോ ഓ

കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ
പോയ് വരുമ്പോഴെന്തു കൊണ്ടുവരും കൈ നിറയെ
പോയ് വരുമ്പോഴെന്തു കൊണ്ടു വരും



Credits
Writer(s): Salil Choudhury
Lyrics powered by www.musixmatch.com

Link