Kathorthu

നീ... നീ...
പോയ രാവിൻ്റെ കണ്ണുനീരാണു നീ
ഏതോ പൂവിൻ തുമ്പിൽ കണ്ടു മൂകമായ്
മാഞ്ഞേ പോയ് നീ കാറ്റിൻ തേരിൽ
രാവിരുളിനലയിലാടിയാടി നീ

കാതോർത്തൂ ഞാൻ നിന്നൂ
കാതോർത്തൂ ഞാൻ നിന്നൂ
ഓ... ഓ... നാനാ...

എന്നിൽ, പൂക്കില്ലേ
ഒരുനാൾ മലരായ് തളിരായ് മധുവായ്
ഇനി നീ...
ഓരോ ജന്മം തോറും തേടി നിന്നെ

നിഴലേ മായാദീപമായ്
കനവുകളിതുവഴി വിതറിയ പ്രണയമേ
പാടാനോർക്കെ കാലം തീർന്നു
പാടാതെങ്ങോ വീണു ഞാൻ.

കാതരേ, കാണുവാൻ
ഒടുവിലീ ആശ എരിയുമീ ആശ പടരുമീ ആശ
നീ... നീ...

പോയ രാവിൻ്റെ കണ്ണുനീരാണു നീ
ഏതോ പൂവിൻ തുമ്പിൽ കണ്ടു മൂകമായ്
മാഞ്ഞേ പോയ് നീ കാറ്റിൻ തേരിൽ
രാവിരുളിനലയിലാടിയാടി നീ
കാതോർത്തൂ ഞാൻ നിന്നൂ
കാതോർത്തൂ... നീ... വന്നൂ



Credits
Writer(s): Rafeeq Ahammed, Hesham Abdul Wahab
Lyrics powered by www.musixmatch.com

Link