Gopike

ഗോപികേ ഹൃദയമൊരു വെണ്ശംഖു പോലെ
തീരാ വ്യഥകളില് വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്ദ്ര സാഗരം
ഉരുകീ നിൻ്റെ കരളില്
ഗോപികേ ഹൃദയമൊരു വെണ്ശംഖു പോലെ
തീരാ വ്യഥകളില് വിങ്ങുന്നുവോ

ഏതോ വിഭാതം പാടും സോപാന ഗാനം പോലെ
ഗന്ധര്വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ
പ്രണയാര്ദ്രമായീ നിന് മാനസം
ഒരു പൂര്ണ്ണ ചന്ദ്രോദയം കടലിൻ്റെ അലമാലയെ
പുണരുന്ന പോലെ സ്വയം മറന്നു

ഗോപികേ ഹൃദയമൊരു വെണ്ശംഖു പോലെ
തീരാ വ്യഥകളില് വിങ്ങുന്നുവോ

ധ്യാനിച്ചു നില്ക്കും പൂവില്
കനല് മിന്നല് ഏല്ക്കും രാവില്
ഗാനം ചുരത്തും നെഞ്ചിന് മൃദുതന്ത്രി തകരും നോവില്
ഏകാന്തമായീ നിന് ശ്രീലകം

ഒരു സ്വര്ണ്ണ ദീപാങ്കുരം കാറ്റിൻ്റെ നെടുവീര്പ്പിനാല്
പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ
ഗോപികേ ഹൃദയമൊരു വെണ്ശംഖു പോലെ
തീരാ വ്യഥകളില് വിങ്ങുന്നുവോ
ഏതോ വിഷാദമാം സ്നേഹാര്ദ്ര സാഗരം
ഉരുകീ നിൻ്റെ കരളില്

ഗോപികേ ഹൃദയമൊരു വെണ്ശംഖു പോലെ
തീരാ വ്യഥകളില് വിങ്ങുന്നുവോ



Credits
Writer(s): Raveendran, Girish Puthenchery
Lyrics powered by www.musixmatch.com

Link