Kaarmukil

കാര്മുകില്വര്ണ്ണന്റെ ചുണ്ടില്
ചേരുമോടക്കുഴലിന്റെയുള്ളില്
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്കിയുണര്ത്താന് മറന്നു കണ്ണന്
കാര്മുകില്വര്ണ്ണന്റെ ചുണ്ടില്

ഞാനെന് മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും

ഞാനെന് മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും
വാടും കരൾതടം കണ്ണീരാൽ നനച്ചും
നിന്നെ തേടി നടന്നു തളര്ന്നു കൃഷ്ണാ
നീയെന് നൊമ്പരമറിയുമോ ശ്യാമവര്ണ്ണാ

കാര്മുകില്വര്ണ്ണന്റെ ചുണ്ടില്
ചേരുമോടക്കുഴലിന്റെയുള്ളില്
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്കിയുണര്ത്താന് മറന്നു കണ്ണന് കാര്മുകില്വര്ണ്ണന്റെ ചുണ്ടില്

നിന്റെ നന്ദന വൃന്ദാവനത്തില്
പൂക്കും പാരിജാതത്തിന്റെ കൊമ്പില്
നിന്റെ നന്ദന വൃന്ദാവനത്തില്
പൂക്കും പാരിജാതത്തിന്റെ കൊമ്പില്
വരുംജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന് കഴിഞ്ഞുവെങ്കില്
നിന്റെ കാല്ക്കല് വീണടിയുവാന് കഴിഞ്ഞുവെങ്കില്

കാര്മുകില്വര്ണ്ണന്റെ ചുണ്ടില്
ചേരുമോടക്കുഴലിന്റെയുള്ളില്
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്കിയുണര്ത്താന് മറന്നു കണ്ണന്

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

കാര്മുകില് വര്ണ്ണന്റെ ചുണ്ടില്
ചേരുമോടക്കുഴലിന്റെ ഉള്ളില്



Credits
Writer(s): Gireesh Puthenchery
Lyrics powered by www.musixmatch.com

Link