Sreelavasantham

ആ... ആ... ആ... ആ...
ശ്രീല വസന്തം പീലിയുഴിഞ്ഞു, മധുരയിൽ പൗർണ്ണമിയായി
ശ്രീല വസന്തം പീലിയുഴിഞ്ഞു, മധുരയിൽ പൗർണ്ണമിയായി
ഗോപീ ഹൃദയം തരളിതമായി, ഗോപീ ഹൃദയം തരളിതമായി
മാധവ സംഗമമായി, രാധാമാധവ സംഗമമായി
ശ്രീല വസന്തം പീലിയുഴിഞ്ഞു, മധുരയിൽ പൗർണ്ണമിയായി

നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം (യാമം)
ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം (നേരം)
ആകാശകടമ്പിൽ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ
നീരോളം പരപ്പിൽ തെളിയുമൊരു രാതിങ്കൾ തിടമ്പും
ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും
അരിയ രാസോത്സവം

കൃഷ്ണാ നീ ബേഗനേ, ബാറോ
കൃഷ്ണാ നീ ബേഗനേ, ബാറോ

ഈ സന്ധ്യാരാഗം കാറ്റിൻ ചിറകണിയും യാമം (യാമം)
ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം (നേരം)
നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു തേൻ വണ്ടായി പറന്നും
പ്രണയലയ സിന്ദൂരം മുകർന്നും മുരളികയിൽ
ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ
സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം

ശ്രീല വസന്തം പീലിയുഴിഞ്ഞു, മധുരയിൽ പൗർണ്ണമിയായി
ഗോപീ ഹൃദയം തരളിതമായി, ഗോപീ ഹൃദയം തരളിതമായി
മാധവ സംഗമമായി, രാധാമാധവ സംഗമമായി
ശ്രീല വസന്തം പീലിയുഴിഞ്ഞു, മധുരയിൽ പൗർണ്ണമിയായി

Credits
Writer(s): Raveendran, Girish Puthenchery
Lyrics powered by www.musixmatch.com

Link